ആലപ്പുഴയിലെ ബീച്ചുകളില്‍ കറങ്ങി നടന്ന് കഞ്ചാവ്  വില്‍പ്പന; യുവാവ് അറസ്റ്റില്‍

തുറവൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ പുതിയ നികര്‍ത്തില്‍ അഖിലാ(24)ണ് അറസ്റ്റിലായത്.

New Update
3555555555

ചേര്‍ത്തല: ആലപ്പുഴയിലെ ബീച്ചുകളില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍. തുറവൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡില്‍ പുതിയ നികര്‍ത്തില്‍ അഖിലാ(24)ണ് അറസ്റ്റിലായത്.

Advertisment

രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. തീരദേശ മേഖലയായ അന്ധകാരനഴി ബീച്ച് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്നുണ്ടെന്നുള്ള വിവരത്തെത്തടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഖിലിനെ പിടികൂടുന്നത്. 

പിടികൂടുമ്പോള്‍ 2.300 കിലോഗ്രാം കഞ്ചാവ് അഖിലില്‍ നിന്നും കണ്ടെടുത്തു. ബാംഗ്ലൂരില്‍ നിന്നും എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്‍പ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.
പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി വര്‍ഗീസ്, കെ.പി. സുരേഷ്, വി. സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ കെ.വി. സുരേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ പി അരുണ്‍, എം ഡി വിഷ്ണുദാസ്, ആകാശ് നാരായണന്‍ എന്നിവരും അന്വഷണ സംഘത്തില്‍ പങ്കെടുത്തു.

Advertisment