കോഴിക്കോട്: പുറക്കാട്ടിരിയില്‍ മൂന്ന് വയസുകാരനെ മടിയില്‍ ഇരുത്തി ഡ്രൈവിങ്. ദൃശ്യം എഐ ക്യാമറയില്‍ പതിഞ്ഞതിന് പിന്നാലെ വാഹനം ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് നടപടി.
കഴിഞ്ഞ മാസം പത്തിനാണ് സംഭവം. മലപ്പുറത്ത് നിന്ന് കുടുംബവുമൊത്ത് കുറ്റ്യാടിയിലേക്ക് പോകവെ കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ മടിയിലിരുത്തിയെന്നാണ് മുസ്തഫയുടെ വിശദീകരണം.
എന്നാല്‍, ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ കുഞ്ഞിനെ നിര്‍ത്തി വണ്ടിയോടിച്ചു. ഇതിലൂടെ മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് കൂടി അപകടം സൃഷ്ടിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി.