കോഴിക്കോട്: ഉള്ള്യേരി പുത്തഞ്ചേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.
റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥന്‍ ചേരിയയില്‍ ശ്രീധരന്‍, ശ്രീഹരിയില്‍ ബാലന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ നിന്ന് പാല്‍ വാങ്ങാനായി പോവുന്നതിനിടെയാണ് ശ്രീധരനെ കാട്ടുപന്നി ആക്രമിച്ചത്. ശ്രീധരന് കാലിന് ഗുരുതരമായി പരിക്കേറ്റു.