New Update
/sathyam/media/media_files/2025/09/30/0afb4073-a0d9-4661-a2d0-1c7b1b277ce9-2025-09-30-00-09-31.jpg)
പൊന്നാനി: ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിവയ്ക്കുമെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുവാന്‍ മടി കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ പ്രതിഷേധിച്ച് പൊന്നാനി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
Advertisment
ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടമുക്ക് അധ്യക്ഷ വഹിച്ച സമാപനയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ടികെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എ പവിത്രകുമാര്‍, എം അബ്ദുല്ലത്തീഫ്, എം രാമനാഥന്‍, സംഗീത രാജന്‍, പിടി ജലീല്‍, എം അമ്മുക്കുട്ടി, സി ജാഫര്‍, യൂസഫ് പുളിക്കല്‍, കെ ജയപ്രകാശ്, എന്‍പി നബീല്‍, ജാസ്മിന്‍,പി നൂറുദ്ദീന്‍, എന്‍പി സുരേന്ദ്രന്‍, ഉസ്മാന്‍, സി സോമന്‍, സക്കീര്‍ കടവ്, എംകെ റഫീക്ക്, ഊരകത്ത് രവി എന്നിവര്‍ പ്രസംഗിച്ചു.