New Update
/sathyam/media/media_files/2025/01/16/kI4hxHLpBnj8YPNnhmUZ.jpg)
മലപ്പുറം: മൂത്തേടത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി സ്ത്രീ സരോജിനിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഒമ്പത് മണിക്ക് ഉച്ചക്കുളം പൊതുശ്മശാനത്തിലാണ് സംസ്‌കാരം.
Advertisment
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി തന്നെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ മൃതദേഹവുമായി പ്രതിഷേധിച്ചിരുന്നു.
ഇന്നലെ രാവിലെയാണ് പോത്തിനെ മേയ്ക്കാനായി വനത്തില്‍ പോയ സരോജിനി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us