Advertisment

പ്രശസ്ത അഭിനേതാവ്  എം.സി. കട്ടപ്പന അന്തരിച്ചു

സംസ്‌കാരം നാളെ രാവിലെ 9.30ന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും.

New Update
r543535

കട്ടപ്പന: പ്രശസ്ത അഭിനേതാവ് എം.സി. ചാക്കോ എന്ന എം.സി. കട്ടപ്പന (75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9.30ന് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളില്‍ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു. 

Advertisment

2007ല്‍ മികച്ച നാടക നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം തേടിയെത്തി. കൊല്ലം അരീനയുടെ 'ആരും കൊതിക്കുന്ന മണ്ണ്' എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. 1977ല്‍ ആണ് എം.സി. കട്ടപ്പന പ്രഫഷണല്‍ നാടകവേദികളില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആറ്റിങ്ങല്‍ ദേശാഭിമാനിയുടെ നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് വിവിധ നാടകസമിതികളില്‍ നൂറുകണക്കിനു വേദികള്‍ പിന്നിട്ടു. പകല്‍, കാഴ്ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും വേഷമിട്ടു. ഭാര്യ: സാറാമ്മ. മക്കള്‍: ഷീജ, ബോബന്‍.

 

Advertisment