/sathyam/media/media_files/2025/05/14/Qz2af6itq4zvmlVrJMX2.jpg)
പത്തനംതിട്ട: വീട്ടമ്മയുടെ ഫോണിലേക്ക് അശ്‌ളീല ദൃശ്യങ്ങളും ചിത്രങ്ങളും അയച്ച യുവാവിനെ പോലീസ് പിടികൂടി.
ഹരിപ്പാട് കുമാരപുരം രണ്ടുപന്തിയില്‍ വീട്ടില്‍ അജിന്‍കുമാറാ(23)ണ് അറസ്റ്റിലായത്. ഏനാത്ത് സ്വദേശിയായ വീട്ടമ്മയുടെ മൊബൈല്‍ ഫോണിലെ വാട്ട്‌സ് ആപ്പിലേക്ക് 12ന് രാത്രി 12.15നാണ് 140 ഓളം അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും വന്നത്.
പിറ്റേന്ന് രാവിലെയാണ് വീട്ടമ്മ സന്ദേശം ശ്രദ്ധിച്ചത്. തുടര്‍ന്ന് അടുത്ത ബന്ധുക്കളെ വിവരമറിയിച്ചു. അയച്ച ആളുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. തനിക്ക് മെസെഞ്ചറില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പറും ഒരു മെസേജും ആരോ ഇട്ടുകൊടുത്തെന്നും തുടര്‍ന്ന് ഈ നമ്പറിലേക്ക് ദൃശ്യങ്ങളും ചിത്രങ്ങളും അയച്ചുവെന്നുമാണ് മറുപടി നല്‍കിയത്.
പിന്നാലെ ഫോണ്‍ കട്ടാക്കുകയും ചെയ്തു. തന്റെ ഫോണ്‍ നമ്പര്‍ യുവാവിന് ആരാണ് അയച്ചതെന്ന് അറിയില്ലെന്നും വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us