കുട്ടികളുടെ മുഖത്തെ കുരുക്കള്‍ മാറാന്‍

കുട്ടിയുടെ കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കുക

New Update
OIP

കുട്ടികളുടെ മുഖത്തെ കുരുക്കള്‍ മാറാന്‍ ചെറുചൂടുള്ള വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് ദിവസത്തില്‍ ഒന്നോ രണ്ടോ തവണ മുഖം കഴുകുക. മുഖം ഒരിക്കലും തിരുമ്മുന്നത് ഒഴിവാക്കണം. ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കുകയും മുഖക്കുരു കൂടുതല്‍ വഷളാക്കുകയും ചെയ്യും. 

Advertisment

കുട്ടിയുടെ കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയായി സൂക്ഷിക്കുക, ഇത് ബാക്ടീരിയകളെ അകറ്റാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതും മുഖക്കുരു മാറാന്‍ സഹായിക്കും. 

പഴങ്ങളും പച്ചക്കറികളും ഉള്‍ക്കൊള്ളുന്ന ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഹെയര്‍ സ്‌പ്രേകളും ജെല്ലുകളും മുഖക്കുരു ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അവ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

Advertisment