/sathyam/media/media_files/tQFgPoGMUMtLfcJDdd4f.jpg)
തൃശൂര്‍: ഹിന്ദു-ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനഃപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമാസ് നടത്താന്‍ അനുമതി നല്‍കിയില്ലെന്ന പേരില്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയാണ്. മതതീവ്രവാദ ചിന്താഗതിക്കാരാണ് ഇതിനു പിന്നിലെന്ന് വ്യക്തമാണ്. മൂവാറ്റുപുഴയില്‍ സംഭവിച്ചതും ഇതു തന്നെയാണ്.
ഇടതുപക്ഷവും കോണ്‍ഗ്രസും ഇവരെ പിന്തുണയ്ക്കുകയാണ്. അവരുടെ വിദ്യാര്‍ത്ഥി സംഘടനകളാണ് മതമൗലികവാദത്തെ പ്രോത്സാഹിപ്പിക്കുന്നത്. വിദ്യാഭ്യാസം മതേതരമാകണമെന്ന് പറയുന്നവരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാധിപത്യം അടിച്ചേല്‍പ്പിക്കുന്നത്. മുസ്ലീം മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റു മതക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാനിടമുണ്ടോ?
പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പി. സംരക്ഷണം ഒരുക്കും. മൂവാറ്റുപുഴയിലുണ്ടായ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.