/sathyam/media/media_files/2025/10/31/kadachakka-health-benefits1-450x300-1-2025-10-31-17-04-00.jpg)
കടച്ചക്കയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതില്‍ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകള്‍ അടങ്ങിയിട്ടുണ്ട്.
കടച്ചക്ക ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. കടച്ചക്കയുടെ ഇല ഉണക്കിപ്പൊടിച്ച് പുരട്ടുന്നത് ത്വക്ക് രോഗങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കും.
കടച്ചക്ക ആസ്ത്മയുടെ ലക്ഷണങ്ങളെ ഒരു പരിധി വരെ തടയാന്‍ സഹായിക്കും. കടച്ചക്കയുടെ ഇലയുടെ നീരെടുത്ത് ചെവിയില്‍ ഒഴിക്കുന്നത് ചെവി വേദന കുറയ്ക്കാന്‍ സഹായിക്കും.
കടച്ചക്ക അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. കടച്ചക്കയില്‍ ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us