New Update
/sathyam/media/media_files/2025/11/05/oip-11-2025-11-05-17-03-19.jpg)
ആപ്പിള്‍ ജ്യൂസിലെ സ്വാഭാവിക പഞ്ചസാര വേഗത്തില്‍ ഊര്‍ജ്ജം നല്‍കാന്‍ സഹായിക്കുന്നു. ആപ്പിള്‍ ജ്യൂസില്‍ അടങ്ങിയ പൊട്ടാസ്യം, ലയിക്കുന്ന നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.
Advertisment
ആപ്പിളിലെ സോര്‍ബിറ്റോള്‍ എന്ന ഘടകം മലബന്ധം ഒഴിവാക്കി ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയതിനാല്‍ ശരീരത്തെ അണുബാധകളില്‍ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി കൂട്ടാനും ഇത് സഹായിക്കും.
ആപ്പിളില്‍ അടങ്ങിയ വിറ്റാമിന്‍ എ കണ്ണുകളുടെ കാഴ്ചശക്തി കൂട്ടാനും നേത്ര സംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. ഇതിലെ നാരുകള്‍ വയറു നിറഞ്ഞ അനുഭവം നല്‍കുകയും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us