/sathyam/media/media_files/2025/03/07/fY3wzEMgR9D3gcZNq0Ws.jpg)
ആലപ്പുഴ: മദ്യം, മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ആലപ്പുഴ ബീച്ചില്‍ അനധികൃതമായി സ്ഥാപിച്ച കട പോലീസ് പൊളിച്ചുനീക്കി.
താത്കാലികമായി നിര്‍മിച്ച കട കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞദിവസം രണ്ടു യുവാക്കളെ കടയുടെ പരിസരത്തുനിന്ന് കഞ്ചാവുമായി പിടികൂടിയിരുന്നു.
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അനധികൃതമായി ആലപ്പുഴ ബീച്ചില്‍ സ്ഥാപിച്ച കട പൊളിച്ചു നീക്കിയത്. ചായയും ചെറുകടികളും വില്‍പ്പന നടത്തിയിരുന്ന ഇവിടം കേന്ദ്രീകരിച്ച് മദ്യ-മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം വ്യാപകമാണെന്നാണ് പരാതി.
മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ചേര്‍ന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നോട്ടീസ് നല്‍കിയിട്ടും കടയുടെ പ്രവര്‍ത്തനം തുടര്‍ന്നു. ഇതിനിടെ ചൊവ്വാഴ്ച പോലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവുപൊതികളുമായി കടയുടെ പരിസരത്തുനിന്നു രണ്ടു യുവാക്കളെ പിടികൂടുകയും ചെയ്തു. ഇവിടം കേന്ദ്രീകരിച്ച് കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ കൈമാറ്റം നടത്തുന്നുവെന്നാണ് കണ്ടെത്തല്‍. തുടര്‍ന്നാണ് പോലീസ് കട പൊളിച്ചുനീക്കുകയായിരുന്നു.