/sathyam/media/media_files/2025/12/02/best-front-hair-cut-for-long-hair-2025-12-02-01-32-10.jpg)
മുടി വളര്‍ച്ചയ്ക്ക് ധരാളം കാര്യങ്ങള്‍ ശ്രദ്ധിക്കണം. സമ്മര്‍ദ്ദം മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണമാണ്. യോഗ, ധ്യാനം തുടങ്ങിയ കാര്യങ്ങള്‍ പരിശീലിക്കുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയും. കടുക് എണ്ണ, ബദാം എണ്ണ, ആവണക്കെണ്ണ തുടങ്ങിയവ മുടിയില്‍ പുരട്ടുന്നത് മുടി വളര്‍ച്ചയെ സഹായിക്കും.
മുടിയുടെ അറ്റം രണ്ടാഴ്ച കൂടുമ്പോള്‍ വെട്ടുന്നത് മുടിക്ക് ആരോഗ്യം നല്‍കാനും വളര്‍ച്ചയെ ത്വരിതപ്പെടുത്താനും സഹായിക്കും. മുടിയില്‍ ചൂട് അധികം ഏല്‍പ്പിക്കുന്നത് ഒഴിവാക്കുക. മുടി ഉയര്‍ത്തി കെട്ടുമ്പോള്‍ അധികം ബലം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക.
മുടിക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കുക. പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ആഴ്ചയില്‍ 2-3 തവണ തലയോട്ടിയില്‍ എണ്ണ തേച്ച് മസാജ് ചെയ്യുക. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും മുടി വളര്‍ച്ചയെ സഹായിക്കുകയും ചെയ്യും.
കറിവേപ്പിലയില്‍ മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ഉണ്ട്. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിക്ക് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടി കൊഴിച്ചില്‍ തടയാനും മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us