/sathyam/media/media_files/2025/10/14/dd63a242-2248-4bc6-8284-b8af2f308165-2025-10-14-17-57-02.jpg)
നുറുക്ക് ഗോതമ്പിന് ഉയര്‍ന്ന അളവിലുള്ള നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംവിധാനം മെച്ചപ്പെടുത്താനും മലബന്ധം ഒഴിവാക്കാനും ഇത് സഹായിക്കും.
നുറുക്ക് ഗോതമ്പിലെ നാരുകള്‍ ദഹനനാളം സുഗമമാക്കുകയും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യുന്നു. ഇതിലടങ്ങിയിരിക്കുന്ന അന്നജം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കാതെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗികള്‍ക്ക് ഇത് വളരെ ഗുണകരമാണ്.
നുറുക്ക് ഗോതമ്പില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ, ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതഭക്ഷണം നിയന്ത്രിക്കുകയും ചെയ്യുന്നു. അന്നജവും ഗ്ലൂറ്റനും ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു.
വിറ്റാമിന്‍ ബി, ഇ, ഫോസ്‌ഫേറ്റ്, കാത്സ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരകോശങ്ങളെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കാനും വിഷാംശത്തെ പുറന്തള്ളാനും നുറുക്ക് ഗോതമ്പ് സഹായിക്കും.