/sathyam/media/media_files/2025/10/27/oip-1-2025-10-27-19-10-01.jpg)
ചേമ്പില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു. ഉയര്‍ന്ന കലോറി അളവ് ഉള്ളതിനാല്‍ ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചേമ്പ് കഴിക്കാവുന്നതാണ്.
വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയ ചേമ്പ് മുടി കൊഴിച്ചില്‍ തടയുകയും താരന്‍ അകറ്റുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ചേമ്പ് സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹമുള്ളവര്‍ക്ക് ചേമ്പ് കഴിക്കാം. വിറ്റാമിന്‍ സിയും എയും ധാതുക്കളും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.
മഗ്‌നീഷ്യം, ബീറ്റാ കരോട്ടിന്‍, കാത്സ്യം തുടങ്ങിയവ വാര്‍ദ്ധക്യത്തെ തടയാന്‍ സഹായിക്കുന്നു. ഉത്കണ്ഠ, വിഷാദരോഗം എന്നിവയെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us