New Update
/sathyam/media/media_files/2025/10/27/8c86c001-4825-479f-bd2f-1b69f740fe45-2025-10-27-21-21-31.jpg)
കട്ടത്തൈരിലെ പ്രോബയോട്ടിക്‌സ് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. നല്ല ബാക്ടീരിയകളുടെ സാന്നിദ്ധ്യം കാരണം ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
Advertisment
കാത്സ്യം, വിറ്റാമിന്‍ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു.
കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് തടയാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഇതിലുണ്ട്. കൂടാതെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകളെയും മറ്റ് പ്രശ്‌നങ്ങളെയും പരിഹരിക്കാന്‍ സഹായിക്കുന്നു. ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും ചൂടുകാലത്ത് ശരീരത്തിന്റെ ചൂട് കുറയ്ക്കാനും സഹായിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us