New Update
/sathyam/media/media_files/2025/11/01/honey-nutrition-1024x576-2025-11-01-13-31-40.jpg)
രോഗപ്രതിരോധ ശേഷി കൂട്ടാന്‍ ഏറെ നല്ലതാണ് തേന്‍. ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും ധാരാളം അടങ്ങിയിട്ടുള്ള തേനില്‍ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
Advertisment
ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത് നാരങ്ങാനീര് കുടിക്കുന്നത് ശരീരത്തെ ശക്തിപ്പെടുത്താനും പ്രതിരോധശേഷി കൂട്ടാനും ഏറെ സഹായിക്കും.
പ്രഭാതത്തില്‍ കുടിക്കുന്ന പാനീയങ്ങളില്‍ പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കാവുന്നതാണ്. രാവിലെ ബ്രെഡ് കഴിക്കുമ്പോള്‍ ജാമ്മിന് പകരമായും തേന്‍ ഉപയോഗിക്കാവുന്നതാണ്. വ്യായാമ ശേഷം ശരീരത്തിലെ ക്ഷീണം അകറ്റാനും ഊര്‍ജ്ജം നല്‍കാനും ഇത് സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us