വളംകടി കാരണങ്ങള്‍...

രോഗം ഏറെനാള്‍ നീണ്ടുനിന്നാല്‍ കാല്‍വെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം.

New Update
OIP (7)

സാധാരണമായി കണ്ടുവരുന്ന ഒരു ചര്‍മപ്രശ്‌നമാണ് വളംകടി. കാലുകളില്‍ പല വഴികളാല്‍ ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ മഴക്കാലങ്ങളില്‍ ഈ രോഗം കൂടുതലായി കാണപ്പെടുന്നത്. അണുബാധയുണ്ടായാല്‍ കാല്‍വിരലുകള്‍ക്കിടയില്‍ കുമിളകളുണ്ടാകുകയും അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഏറെനാള്‍ നീണ്ടുനിന്നാല്‍ കാല്‍വെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിച്ചേക്കാം.

Advertisment

കൂടുതല്‍ സമയം കാല്‍പാദം നനവുള്ളതാകുന്നത്, നനഞ്ഞ സോക്‌സും ഇറുകിയ ഷൂസും ധരിക്കുന്നത്. പൊതു കുളിമുറികള്‍, നീന്തല്‍ക്കുളത്തിന്റെ പരിസരം എന്നിവിടങ്ങളില്‍ നഗ്‌നപാദരായി സഞ്ചരിക്കുന്നത്. അണുബാധയുള്ളവരുടെ സോക്‌സ്, ഷൂസ്, ടവ്വലുകള്‍ എന്നിവ ഉപയോഗിക്കുന്നത് തുടങ്ങിയ സാഹചര്യങ്ങളില്‍ വളംകടി ഉണ്ടാവാം. 

വിയര്‍ത്ത് നനഞ്ഞതായി അനുഭവപ്പെട്ടാല്‍ സോക്‌സുകള്‍ മാറ്റുക. വീട്ടില്‍ കുറച്ചുസമയം ചെരുപ്പില്ലാതെ നഗ്‌നപാദരായി നടക്കുന്നത് നിങ്ങളുടെ കാല്‍പ്പാദങ്ങള്‍ക്ക് വായുസമ്പര്‍ക്കം ലഭിക്കാന്‍ സഹായകമാകും.

Advertisment