പ്രോട്ടീന്‍ അമിതമായാല്‍ ഹൃദയസ്തംഭനം..?

 ഇത് അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഹൃദയസ്തംഭനത്തിനും പോലും കാരണമാകും.

New Update
protein-foods-1600x900

ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമായ കാര്യമാണ്. എന്നാല്‍, പ്രോട്ടീന്‍ അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഒരു പഠനത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍ ഭക്ഷണക്രമം ഹൃദയ സംബന്ധമായ കാരണങ്ങളാല്‍ മരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി.  ഇത് അമിതമായി കഴിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഹൃദയസ്തംഭനത്തിനും പോലും കാരണമാകും.

Advertisment

പ്രോട്ടീന്‍ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. പക്ഷേ പരിധിക്കുള്ളില്‍ കഴിക്കുമ്പോള്‍ മാത്രം. അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം മലബന്ധത്തിന് കാരണമാകില്ല. എന്നിരുന്നാലും, ആവശ്യത്തിന് നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍, മലബന്ധം അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. 

അമിതമായ പ്രോട്ടീന്‍ ഉപഭോഗത്തിന്റെ മറ്റൊരു പാര്‍ശ്വഫലം വൃക്ക തകരാറിലേക്ക് നയിച്ചേക്കാം എന്നതാണ്. ഭക്ഷണത്തിലെ ഉയര്‍ന്ന പ്രോട്ടീന്‍ ഉപഭോഗം ഇന്‍ട്രാഗ്ലോമെറുലാര്‍ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും. അതിനാല്‍ തന്നെ വൃക്ക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ പ്രോട്ടീന്‍ ഉപഭോഗത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കണം.

Advertisment