പ്രമേഹം നിയന്ത്രിക്കാന്‍  ഉലുവ വെള്ളം

ഫൈബര്‍ അടങ്ങിയതിനാല്‍ ശരീരം പഞ്ചസാര വലിച്ചെടുക്കുന്നത് മെല്ലെയാക്കുകയും ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. 

New Update
fenugreek-jpg_1200x630xt

ഉലുവയില്‍ അടങ്ങിയ ഫൈബര്‍ ദഹനത്തെ സാവധാനത്തിലാക്കുകയും ശരീരത്തിലെ അധിക കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും, ഇത് ശരീരഭാരം കുറയ്ക്കാന്‍ ഉപകരിക്കും. ഫൈബര്‍ അടങ്ങിയതിനാല്‍ ശരീരം പഞ്ചസാര വലിച്ചെടുക്കുന്നത് മെല്ലെയാക്കുകയും ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. 

Advertisment

ശരീരത്തിലെ വിഷാംശം നീക്കാനും മലബന്ധം, ദഹനക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉലുവ വെള്ളം സഹായിക്കും. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നും പറയപ്പെടുന്നു.

ശരീരത്തിലെ വിഷാംശം നീക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഉലുവ വെള്ളം സഹായിക്കുമെന്നും പറയപ്പെടുന്നു. ഇത് മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ വളര്‍ച്ച മെച്ചപ്പെടുത്താനും സഹായിക്കും. 

Advertisment