തുടങ്ങനാട്: ചെറുപുഷ്പം മിഷന്‍ ലീഗിന്റെയും വിശ്വാസ പരിശീലനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തുടങ്ങനാട് സെന്റ് തോമസ് ഹൈസ്‌കൂളില്‍ നടക്കുന്ന തുടങ്ങനാട് മേഖലാതല കലോത്സവം ഉദ്ഘാടനം തുടങ്ങനാട് ഫൊറോന വികാരി വെരി. റവ. ഫാദര്‍ ജോണ്‍സണ്‍ പുള്ളീറ്റ് നിര്‍വഹിച്ചു.
/sathyam/media/media_files/Wzc1fj4wTijGin99pCyZ.jpg)
തുടങ്ങനാട് ഫൊറോന പള്ളിയുടെ കീഴിലുള്ള എട്ട് ഇടവകളില്‍ നിന്നുള്ള എണ്ണൂറിലധികം വിദ്യാര്‍ഥികള്‍ വിവിധ കാറ്റഗറികളിലായി പത്തിനം മത്സരങ്ങളില്‍ പങ്കെടുത്തു.
/sathyam/media/media_files/cCgRuozHoWsBSOAWh5FE.jpg)
മേഖലാ ഡയറക്ടര്‍ ഫാദര്‍ മൈക്കിള്‍ ചാത്തന്‍കുന്നേല്‍, രൂപത പ്രതിനിധി ശ്രി സിജോ സ്‌കറിയാ, ജ്യോതിസ് തേവര്‍കുന്നേല്‍, സിസ്റ്റര്‍ അല്‍ഫോന്‍സ് സി.എം.സി, സിബി കാടശേരില്‍, സിജു കട്ടക്കയം എന്നിവര്‍ പങ്കെടുത്തു.