കണ്ണൂരില്‍ ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്.

New Update
46464

കണ്ണൂര്‍: തേര്‍ത്തല്ലിയില്‍ വാഹനാപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോടോപള്ളി സ്വദേശി മേരിക്കുട്ടിയാണ് മരിച്ചത്. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്യവെയാണ് സംഭവം. ഭര്‍ത്താവ് കുഞ്ഞുമോന് ഗുരുതര പരിക്കേറ്റു. 

Advertisment

മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ഗുഡ്‌സ് ഓട്ടോ സ്‌കൂട്ടറിലിടിച്ചാണ് ദുരന്തമുണ്ടായത്. ഇന്നലെ രാത്രി 9നാണ് സംഭവം. ഇടിച്ചശേഷം ഗുഡ്‌സ് ഓട്ടോ നിര്‍ത്താതെ പോയി. 
മേരിക്കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisment