പെരുമ്പാവൂരില്‍ ടിപ്പര്‍ലോറി ബൈക്കില്‍ ഇടിച്ച് അപകടം; ലോറി ശരീരത്ത് കയറിയിറങ്ങി അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

New Update
3553535

കൊച്ചി: പെരുമ്പാവൂര്‍ താന്നിപ്പുഴയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരായ അച്ഛനും മകളും മരിച്ചു. കറുകടം സ്വദേശി എല്‍ദോസ്, മകള്‍ ബ്ലെസി എന്നിവരാണ് മരിച്ചത്. ടിപ്പര്‍ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

Advertisment

ഇന്നു രാവിലെ എട്ടിനായിരുന്നു അപകടം. അങ്കമാലിയിലെ സ്വകാര്യ നഴ്സിങ് കോളജില്‍ വിദ്യാര്‍ത്ഥിനിയാണ് ബ്ലെസിയെ  കോളജില്‍ കൊണ്ടുപോകുകയായിരുന്നു എല്‍ദോസ്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ബൈക്കിന് മുകളിലേക്ക് ലോറി കയറിപ്പോയി. തെറിച്ചുവീണ ഇരുവരുടേയും ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.

Advertisment