Advertisment

കൊല്ലത്ത് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; ഒരാളുടെ നില ഗുരുതരം

കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കാട്ടുപുറം കോടാട്ട് ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം

New Update
46464

കൊല്ലം: കല്ലുവാതുക്കലില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. വിലവൂര്‍ക്കോണം പോയികവിള വീട്ടില്‍ ബാലചന്ദ്രന്‍ പിള്ള (58), കാട്ടുപുറം കോടാട്ട് ശിശിരത്തില്‍ ശശിധരന്‍പിള്ളയുടെ ഭാര്യ ഗിരിജ കുമാരി, അയല്‍വാസിയായ എട്ടാം ക്ലാസുകാരി എന്നിവര്‍ക്കാണ് കടിയേറ്റത്.

Advertisment

കല്ലുവാതുക്കല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കാട്ടുപുറം കോടാട്ട് ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കാലില്‍ കടിയേറ്റ ബാലചന്ദ്രന്‍ പിള്ള കുറുക്കനുമായുള്ള മല്‍പ്പിടുത്തത്തിനിടയില്‍ തെറിച്ചുവീണ് കാലൊടിയുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇദ്ദേഹത്തെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജിലും പിന്നീട് ശസ്ത്രക്രിയയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കടിയേറ്റ ഗിരിജകുമാരി ആദ്യം ഓയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളജിലും ചികിത്സ തേടി. കടിയേറ്റ കുട്ടിയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരുന്നു. 

 

Advertisment