മുണ്ടക്കയം: വണ്ടന്‍പതാലില്‍ ബൈക്ക് അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ദാരുണാന്ത്യം. മുണ്ടക്കയം കല്ലേപ്പാലം സ്വദേശി അരുണ്‍, പനക്കച്ചിറ സ്വദേശി അഖില്‍ എന്നിവരാണു മരിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. അഖിലും അരുണും സഞ്ചരിച്ച ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ പിന്നാലെ വന്ന കാറില്‍ തട്ടിയാണു ബൈക്ക് മറിയുന്നത്.
നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു. അപകടത്തെത്തുടര്‍ന്നു ഗുരുതര പരുക്കേറ്റ ഇരുവരും മീറ്റുകളോളം തെറിച്ചുപോയി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ മുണ്ടക്കയം പോലീസ് കേസെടുത്തു.