New Update
/sathyam/media/media_files/2025/03/02/MfHT3wTObVFXEWf9W2XI.jpg)
കോഴിക്കോട്: നാദാപുരം വിലങ്ങാട് വീണ്ടും കാട്ടുതേനീച്ചകളുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ തേനീച്ചകളുടെ കുത്തേറ്റ് ചികിത്സ തേടി.
Advertisment
മേപ്പറത്ത് ജെയിംസ്, കൊച്ചുമാണി പറമ്പില്‍ ജിബി (42), പള്ളിയാറ പൊയില്‍ പ്രജീഷ് (31), ജോബി മാറാട്ടില്‍ കളരിക്കല്‍ രവി (69), അടുപ്പില്‍ ഉന്നതി നിവാസി ഗണേശന്‍ (23) എന്നിവരെയാണ് തേനീച്ച അക്രമിച്ചത്. അഞ്ച് പേരും വിലങ്ങാട് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടി.
ഉരുട്ടി പാലത്തിന് സമീപത്താണ് നാട്ടുകാരെ കാട്ടുതേനീച്ച കൂട്ടം അക്രമിച്ചത്. ഉരുട്ടി പാലത്തിന് സമീപത്തെ കടകളില്‍ ഉണ്ടായിരുന്നവരെയും ഈച്ചയുടെ കുത്തേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us