അങ്കോല: കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെയും സംഘവും അവസാനിപ്പിച്ചു.
ഗംഗാവലി പുഴയിലെ ഒഴുക്ക് കുറയാതെ തിരച്ചില്‍ സാധ്യമല്ലെന്ന് മാല്‍പെ അറിയിച്ചു. പുഴയില്‍ സീറോ വിസിബിലിറ്റിയാണ്. സാഹചര്യം അനുകൂലമായാല്‍ തിരച്ചിലിന് വീണ്ടുമെത്താമെന്നും ഈശ്വര്‍ മാല്‍പെ അറിയിച്ചു. നിലവിലെ അവസ്ഥയില്‍ രക്ഷാദൗത്യം വളരെ ദുഷ്‌കരമാണെന്ന് കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.