/sathyam/media/media_files/2025/09/28/c509ad64-3b98-4009-a88a-1e9d90e9426f-2025-09-28-12-30-43.jpg)
വാളയാര്‍: വാളയാര്‍ ടോള്‍ പ്ലാസയില്‍ വാഹന പരിശോധനയില്‍ കഞ്ചാവ് പിടികൂടി. കണ്ണൂര്‍ ചാവശ്ശേരി കൂരംമുക്ക് സ്വദേശി മുഹമ്മദ് മകന്‍ മുഹമ്മദ് അലി ഷിയാബി(45)നെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍- പൊന്നാനി കെ.എസ്.ആര്‍.ടി.സി. ബസിലാണ് കഞ്ചാവ് കടത്തിയത്.
പാലക്കാട് ഐബി പാര്‍ട്ടിയും ഹൈവേ പെട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒറ്റപ്പാലം റേഞ്ച് പാര്‍ട്ടിയും പാലക്കാട് റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രതി ഒറീസയില്‍ നിന്ന് നേരിട്ട് പോയിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്. നാട്ടില്‍ കൊണ്ടുപോയി ചില്ലറ വില്‍പ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ട് പോകുന്നത്. പാര്‍ട്ടിയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ എ. വിപിന്‍ദാസ്, റിനോഷ്, സന്തോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ ജിഷു ജോസഫ്, പ്രസാദ്, ചെന്താമര ഗ്രേഡ് പ്രവന്റീവ് ഓഫീസര്‍മാരായ പ്രേം കുമാര്‍, അനില്‍ കുമാര്‍, ഹരി പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, ലൂക്കോസ് കെജെ, വിനീഷ് എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.