പാലക്കാട്: അട്ടപ്പാടിയില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി അഞ്ച് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. നക്കുപ്പതി ഊരിലെ ബാലസുബ്രഹ്മണ്യന്‍-ഹംസവല്ലി ദമ്പതികളുടെ മകളാണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യമുണ്ടായ ഉടന്‍ കുട്ടിയെ അഗളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.