ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; യുവതിയെ വിവാഹവാഗ്ദാനം  നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍

നെടുമ്പ്രം പൊടിയാടി ശോഭാ ഭവനില്‍ സതീഷി(30)നെയാണ്  പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 

New Update
42424

പുളിക്കീഴ്: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. നെടുമ്പ്രം പൊടിയാടി ശോഭാ ഭവനില്‍ സതീഷി(30)നെയാണ്  പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്. 

Advertisment

അടൂര്‍ പെരിങ്ങനാട്ടുള്ള 24 വയസുകാരിയാണ് പ്രതിക്കെതിരേ പരാതി നല്‍കിയത്. അടുപ്പത്തിലായശേഷം ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി പല തവണ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. 2023 ജൂണില്‍ ഇയാളുടെ വീട്ടില്‍ വിളിച്ചുവരുത്തി ആദ്യമായി പീഡിപ്പിച്ചു. പിന്നീട് പലതവണ പീഡനം തുടര്‍ന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment