തുറിച്ചു നോക്കിയെന്ന് പറഞ്ഞ് യുവാവിനെ മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിച്ചു;  രണ്ടുപേര്‍ അറസ്റ്റില്‍

പാന്തോട് സ്വദേശികളായ പള്ളിയില്‍ വീട്ടില്‍ പ്രത്യുഷ് (26), കിരണ്‍ (20) എന്നിവരാണ് അറസ്റ്റിലായത്. 

New Update
64646446

തൃശൂര്‍: തുറിച്ചു നോക്കിയെന്ന കാരണത്താല്‍ അന്തിക്കാട് മനക്കൊടിയില്‍ വച്ച് യുവാവിനെ ആക്രമിച്ച കേസില്‍ പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടിയില്‍ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയില്‍ വീട്ടില്‍ പ്രത്യുഷ് (26), കിരണ്‍ (20) എന്നിവരാണ് അറസ്റ്റിലായത്. 

Advertisment

ഫെബ്രുവരി 28ന് രാവിലെയാണ് സംഭവം.  സ്‌കൂട്ടറില്‍ വരികയായിരുന്ന മനക്കൊടി സ്വദേശി അക്ഷയ്(25)നെയാണ് മനക്കൊടി കുന്ന് സെന്ററില്‍ വച്ച് തുറിച്ചു നോക്കിയെന്ന് പറഞ്ഞ്  പ്രതികള്‍ മുഖത്തും നെഞ്ചിലും ഇടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.

പ്രത്യുഷിന്റെ പേരില്‍ ചേര്‍പ്പ് പോലീസ് സ്റ്റേഷനില്‍ ഒരു കവര്‍ച്ചക്കേസും അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ രണ്ട് വധശ്രമക്കേസും ഒരു കവര്‍ച്ചക്കേസും മയക്കുമരുന്ന് കേസുമുണ്ട്. 

കിരണിന്റെ പേരില്‍ അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ രണ്ട് അടിപിടി കേസുകളുമുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Advertisment