New Update
/sathyam/media/media_files/2025/02/19/m1SBN0f3qjitazme1pkQ.jpg)
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. അമ്പലവയല്‍ കുപ്പക്കൊല്ലി സ്വദേശി സല്‍മാനാ(20)ണ് മരിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം.
Advertisment
ഇന്ന് രാവിലെയാണ് സംഭവം. കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. സല്‍മാന് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. പിതാവിനൊപ്പം പച്ചക്കറിക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സല്‍മാന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us