New Update
/sathyam/media/media_files/2025/02/06/IpXn8g6ACmbQOUv9Yqnf.jpg)
മഞ്ചേശ്വരം: യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ മൊബൈല്‍ ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ മൂന്നു യുവതികള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശിനികളായ സുമതി (34), രഞ്ചിത (32), പാര്‍വതി (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
മഞ്ചേശ്വരം കുഞ്ചത്തൂര്‍ മാടയിലെ പ്രഭാകരന്റെ ഭാര്യ താരാമണി(59)യുടെ ബാഗും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ മംഗളുരുവില്‍നിന്നും കാസര്‍കോഡിന് വരികയായിരുന്ന കര്‍ണാടക ആര്‍.ടി.സി. ബസിലാണ് സംഭവം.
പ്രതികള്‍ മോഷണം നടത്തുന്നത് ബസ് കണ്ടക്ടറുടെ ശ്രദ്ധയില്‍പ്പെടുകയും മറ്റ് യാത്രക്കാരോട് പറയുകയും ഇവരെ തടഞ്ഞുവച്ച് പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us