ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

ആളെ തിരിച്ചറിഞ്ഞില്ല. ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
53535355

കോട്ടയം: ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ മെയിലാണ് തട്ടിയത്. ആളെ തിരിച്ചറിഞ്ഞില്ല. ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Advertisment

രാവിലെ 8.15നാണ് സംഭവം.  ട്രെയിന്‍ എത്തിയപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി നില്‍ക്കുകയായിരുന്നെന്ന് ലോക്കോ പൈലറ്റ് പോലീസിന് മൊഴി നല്‍കി. റെയില്‍വേ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 

മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. 
മൃതദേഹത്തിന് സമീപത്തുനിന്ന് ലഥിച്ച എ.ടി.എം. കാര്‍ഡ് ലഭിച്ചതില്‍ അനില്‍കുമാര്‍ എന്നാണ് എഴുതിയിരിക്കുന്നത്.

Advertisment