/sathyam/media/media_files/9O2jGIdfJdmX7Oxbaw0c.jpg)
മലമ്പുഴ: മള്‍ട്ടി നാഷണല്‍ കമ്പനികളുടെ കടന്നുകയറ്റം എല്ലാ മേഖലയിലുമുള്ള സാധാരണക്കാരുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. സൈന്‍ പ്രിന്റിങ് ഇന്‍ഡസ്ട്രിസ് അസോസിയേഷന്‍ പാലക്കാട് ജില്ലാ സമ്മേളനം മലമ്പുഴ ട്രൈപ്പന്റ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അദാനി, അമ്പാനിയുടെ മൂന്നു ലക്ഷം കോടി എഴുതിത്തള്ളിയപ്പോള്‍ സമൂഹത്തിലോ രാഷ്ട്രീയക്കാരുടെ ഇടയിലോ പത്രക്കാരുടെ ഇടയിലോ ചര്‍ച്ചയില്ല. സാഹോദര്യം, സമത്വം എന്നിവയോടൊപ്പം ഭരണഘടനയില്‍ സോഷ്യലിസവും എഴുതിപ്പിടിപ്പിച്ചു. സോഷ്യല്‍ മീഡിയായുടെ വരവ് ഫ്‌ലാക്‌സ്, പ്രിന്റിങ്ങ് മേഖലയെ തകര്‍ത്തു. പരിസ്ഥിതി സംരക്ഷണം പറഞ്ഞു ഫ്‌ലക്സുകള്‍ നിയന്ത്രിച്ചെങ്കിലും കോപ്പറേറ്റ് കമ്പനികള്‍ മറ്റൊരു പേരില്‍ തുടങ്ങിയാല്‍ ആരും ഒന്നും മിണ്ടില്ല.
ഭൂമി മുഴുവനും കോപ്പറേറ്റുകള്‍ കൈയടക്കിക്കൊണ്ടിരിക്കയാണ്. രാജസ്ഥാനില്‍ ആയിരക്കണക്കിന് ഏക്കര്‍ ഭൂമികള്‍ കൈയ്യടക്കി ഇപ്പോള്‍ സോളാര്‍ വച്ച് ലക്ഷങ്ങള്‍ ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ അവറു അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി ജൈസന്‍ പുല്ലാളൂര്‍ വിഷയാവതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. പ്രസാദ്, സംസ്ഥാന ജോ.സെക്രട്ടറി സുബൈര്‍ സുറുമ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ടൗണ്‍ യൂണിറ്റ് പ്രസിഡന്റ് അസന്‍ മുഹമ്മദ് ഹാജി, കെ. ഹരിദാസ്, വി. മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം പ്രതിനിധി സമ്മേളനവുമുണ്ടായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us