New Update
/sathyam/media/media_files/6YhYqC0wtNftJAYgiF4Y.jpg)
പാലക്കാട്: എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യ(19)യ്ക്കാണ് വെട്ടേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ ആര്യ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
Advertisment
സംഭവശേഷം ഒളിവില്‍പ്പോയ സഹോദരനും അംഗ പരിമിതനുമായ സൂരജി(25)നായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും ഇത് ആക്രമണത്തില്‍ കലാശിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us