ഇ.എം റഷീദ്
Updated On
New Update
/sathyam/media/media_files/XJDUKfI7QWNl8tlWkNxL.jpg)
ആലപ്പുഴ: കായംകുളത്ത് വീണ്ടും റോഡില്‍ അഭ്യാസപ്രകടനം. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ ഇരുന്ന് തല പുറത്തേക്കിട്ട് യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് അപകടകരമായ യാത്ര നടത്തിയത്. കായംകുളം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞയാഴ്ചയും സമാനമായ രീതിയില്‍ കായംകുളത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറില്‍നിന്ന് തല പുറത്തേക്കിട്ട് യുവാക്കള്‍ സാഹസിക യാത്ര നടത്തിയിരുന്നു. ഇവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us