കുടുംബ പ്രശ്‌നം: ആലപ്പുഴയില്‍ ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച  സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍

സംഭവത്തില്‍ തൃക്കുന്നപ്പുഴ വലിയപറമ്പ് രാജി നിവാസി രാജേഷ് (32), അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. 

New Update
53535

ഹരിപ്പാട്: കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍. സംഭവത്തില്‍ തൃക്കുന്നപ്പുഴ വലിയപറമ്പ് രാജി നിവാസി രാജേഷ് (32), അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. 

Advertisment

കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദമോള്‍ (34) വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്‌തെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി കുടുംബ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തര്‍ക്കത്തിനൊടുവില്‍ രാജേഷ് പിച്ചാത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു.

കായംകുളം ഡി.വൈ.എസ്.പി അജയനാഥിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ. ഷാജിമോന്‍ എസ്.ഐ മാരായ ബൈജു, ശ്രീകുമാര്‍, എ.എസ്.ഐ സംഗീത, സി.പി.ഒമാരായ അക്ഷയ്കുമാര്‍, വൈശാഖ്, അഖില്‍ മുരളി, വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

Advertisment