New Update
/sathyam/media/media_files/AoxQu7oidmdvxJ99G5eY.jpg)
ആലപ്പുഴ: ബാങ്കില്‍ പണയംവച്ച സ്വര്‍ണാഭരണങ്ങളുടെ ഭാഗങ്ങള്‍ മുറിച്ചു കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. ബാങ്കിലെ അപ്രൈസര്‍ മുളക്കുഴ സ്വദേശി മധുകുമാറാണ് പിടിയിലായത്.
Advertisment
ബാങ്കിന്റെ ചെങ്ങന്നൂര്‍ മുളക്കുഴ ശാഖയില്‍ പണയസ്വര്‍ണത്തിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. പണയം വയ്ക്കാനായി കൊണ്ടുവരുന്ന സ്വര്‍ണം പരിശോധിക്കുന്ന ഇയാള്‍ സ്വര്‍ണാഭരണങ്ങളുടെ ഭാഗം മുറിച്ചുമാറ്റി അതിനുശേഷമുള്ള തൂക്കമാണ് ബാങ്കിന്റെ രേഖകളില്‍ ചേര്‍ത്തിരുന്നത്.
പണയം വച്ചവര്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. ഭരണങ്ങളുടെ വിവിധ ഭാഗങ്ങള്‍ നഷ്ടപ്പെട്ടെന്നാണ് പരാതി. നിരവധി ആളുകള്‍ പരാതി നല്‍കിയതോടെ
സ്വര്‍ണാഭരണങ്ങളില്‍ കൃത്രിമം നടത്തിയതായി കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us