ആലപ്പുഴയില്‍ സി.പി.എമ്മില്‍ കൂട്ടരാജി തുടരുന്നു; പാര്‍ട്ടി വിട്ടത് 105 പേര്‍, കായംകുളം, അരൂക്കുറ്റി, ഹരിപ്പാട് എന്നിവിടങ്ങളില്‍ നൂറോളം പേര്‍ രാജിക്കത്ത് നല്‍കി

പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ ആലുംമ്മുട്, സൊസൈറ്റി ബ്രാഞ്ചുകളില്‍ നിന്നായി പത്ത് പേരാണ് ഇന്നലെ രാജിക്കത്ത് നല്‍കിയത്.

New Update
535335444

ആലപ്പുഴ: ആലപ്പുഴയില്‍ സി.പി.എമ്മില്‍ കൂട്ടരാജി തുടരുന്നു. ഇതിനോടകം പാര്‍ട്ടി വിട്ടത് 105 പേരാണ്. കായംകുളം, അരൂക്കുറ്റി,  ഹരിപ്പാട് എന്നിവിടങ്ങളിലായി നൂറോളം പേര്‍ രാജിക്കത്ത് നല്‍കി. പ്രാദേശിക വിഷയങ്ങളിലെ പ്രശ്‌നങ്ങള്‍ മുതല്‍ ലോക്‌സഭാ  തെരഞ്ഞെടുപ്പ് പരാജയത്തിലെ കാരണങ്ങള്‍ വരെ രാജിയ്ക്ക് കാരണമായെന്നാണ് പുറത്തു വരുന്ന വിവരം.

Advertisment

ആലപ്പുഴ, കായംകുളം ഏരിയ കമ്മിറ്റിക്ക് കീഴില്‍ പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റി പരിധിയില്‍ ആലുംമ്മുട്, സൊസൈറ്റി ബ്രാഞ്ചുകളില്‍ നിന്നായി പത്ത് പേരാണ് ഇന്നലെ രാജിക്കത്ത് നല്‍കിയത്. പുള്ളിക്കണക്ക് ലോക്കല്‍ കമ്മിറ്റിയിലെ മാവേലി സ്റ്റോര്‍ ബ്രാഞ്ചിലെ നാലുപേരെ ബ്രാഞ്ച് സമ്മേളനത്തിന് തൊട്ട് മുന്‍പ് പുറത്താക്കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് കൂട്ട രാജി.

 ഗ്രാമ സഭ നടത്തിപ്പുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളായിരുന്നു തുടക്കം. തുടര്‍ന്നാണ് ലോക്കല്‍ കമ്മിറ്റി അംഗം വിപിന്‍ ദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ഷാം, രാജേന്ദ്രന്‍, പാര്‍ട്ടി അംഗം മോഹനന്‍ പിള്ള എന്നിവര്‍ക്കെതിരെ നേരത്തെ നടപടിയെടുത്തത്.

Advertisment