New Update
/sathyam/media/media_files/ppgWSHVAeNYS21gjCYMu.jpg)
കണ്ണൂര്‍: ടിക്കറ്റ് ചോദിച്ച ടി.ടി.ഇയെ കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയ യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു. ടിടിഇ മുസ്തഫയെയാണ് കത്രിക കാണിച്ച് ഭീഷണിപ്പെടുത്തിയത്. കണ്ണൂര്‍-യശ്വന്ത്പുര്‍ എക്സപ്രസില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ആറിനാണ് സംഭവം.
Advertisment
കണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലെ റിസര്‍വ് കോച്ചില്‍ ഇരുന്ന യാത്രക്കാരനോട് ടി.ടി.ഇ. ടിക്കറ്റ് ചോദിച്ചപ്പോള്‍ യാത്രക്കാരന്‍ ആദ്യം ടിക്കറ്റ് കാണിക്കാതെ കയര്‍ത്ത് സംസാരിച്ചു. പിന്നീട് സീറ്റില്‍ നിന്ന് എഴുന്നേറ്റ് പോയി. ശുചിമുറിയുടെ അരികിലെത്തിയ ഇയാള്‍ ബാഗില്‍ നിന്ന് കത്രിക എടുക്കുകയായിരുന്നു.
ആ സമയം ട്രെയിന്‍ തലശേരിയില്‍ എത്തി. പോലീസ് എത്തും മുമ്പേ യാത്രക്കാരന്‍ ഓടിരക്ഷപ്പെട്ടു. മലയാളത്തിലാണ് യാത്രക്കാരന്‍ സംസാരിച്ചതെന്ന് മുസ്തഫ പോലീസിനോട് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us