കണ്ണൂര്‍: നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. വാരംചാലില്‍ മെട്ടയിലെ പി. കെ. നിഷാദാ(45)ണ് മരിച്ചത്.
ഇന്നലെ രാത്രി 8.30ന് കക്കാട് കോര്‍പറേഷന്‍ സോണല്‍ ഓഫിസിനു എതിര്‍വശത്തു നിന്നും പുലി മുക്കിലേക്കുള്ള റോഡിലാണ് അപകടം. ഉയരത്തിലുള്ള റോഡില്‍ നിന്നും താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് ബൈക്ക് മറിയുകയായിരുന്നു. മതിലിനും ശുചിമുറിക്കും ഇടയിലായതിനാല്‍ അപകടം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
ഇതിനു ഏതാനും അകലെ നിര്‍ത്തിയിട്ടിരുന്ന വാഹനമെടുക്കാന്‍ എത്തിയ വീട്ടുകാരില്‍ ഒരാളാണ് നിഷാദ് വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. പരേതരായ ഒ.വി. ഉത്തമന്റെയും പി.കെ. ശ്രീവല്ലിയുടെയും മകനാണ് നിഷാദ്. ഭാര്യ: ജ്യോതി. മക്കള്‍: അഭിനന്ദ്, അനാമിക.