New Update
/sathyam/media/media_files/l0g3GACLqbtLQrL5MOd5.jpg)
കണ്ണൂര്‍: പാലക്കോട് അഴിമുഖത്ത് രൂപപ്പെട്ട മണല്‍ത്തിട്ടയിലിടിച്ച് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോട് സ്വദേശി കെ.എ. നാസ(55)റാണ് മരിച്ചത്.
Advertisment
ഇന്നുരാവിലെ ആറിന് പാലക്കോട് അഴിമുഖത്താണ് സംഭവം. ഫൈബറില്‍ നിന്ന് മത്സ്യം ഹാര്‍ബറിലെത്തിക്കാനായി ചെറിയ ഫൈബര്‍ വള്ളത്തില്‍ മൂന്നു പേര്‍ക്കൊപ്പം പോകുന്നതിനിടയിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ നാസറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന നാസര്‍ ഒരു വര്‍ഷം മുമ്പാണ് തിരിച്ചെത്തിയത്. നാസറിന്റെ മരണത്തില്‍ അനുശോചിച്ച് മത്സ്യത്തൊഴിലാളികള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us