കുടുംബവഴക്ക്: കണ്ണൂര്‍ വിളക്കോട് അമ്മയും മകളും   വെട്ടേറ്റു മരിച്ചു; മരുമകന്‍ അറസ്റ്റില്‍

പനച്ചിക്കടവത്ത് പി.കെ. അലീമ(53), മകള്‍ സെല്‍മ (30) എന്നിവരാണ് മരിച്ചത്.

author-image
വിക്ടര്‍ ജോസഫ്
Updated On
New Update
5353

കണ്ണൂര്‍: കാക്കയങ്ങാട് വിളക്കോട് കുടുംബവഴക്കിനെത്തുടര്‍ന്ന് അമ്മയും മകളും  വെട്ടേറ്റു മരിച്ചു. പനച്ചിക്കടവത്ത് പി.കെ. അലീമ(53), മകള്‍ സെല്‍മ (30) എന്നിവരാണ് മരിച്ചത്.

Advertisment

സെല്‍മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിളക്കോട് തൊണ്ടംകുഴി ചെറുവോടില്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ് സംഭവം. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അലീമയും സെല്‍മയും മരിക്കുകയായിരുന്നു. 

Advertisment