Advertisment

തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെ അപകടം: പരിക്കേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്നു.

New Update
424242

തലശേരി: തായ്ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷ(നിമ്മി-34)നാണ്  മരിച്ചത്. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍ ആശുപത്രിയിലായിരുന്നു. ചികിത്സയ്ക്ക് നാട്ടിലേക്ക് മാറ്റാനിരിക്കെയാണ് മരണം. 

Advertisment

സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. സിങ്കപ്പൂരിലാണ് ലവീനയും കുടുംബവും താമസം. മാതാപിതാക്കളോടും കുടുംബാഗങ്ങളോടുമൊപ്പം ബാങ്കോക്കില്‍ സന്ദര്‍ശനത്തിന് പോയപ്പോഴായിരുന്നു അപകടം. 

മൃതദേഹം ബുധനാഴ്ച രാവിലെ ആറിന് ധര്‍മ്മടം പാലയാട് യൂണിവേഴ്‌സിറ്റി സെന്ററിനടുത്തുള്ള ലിനാസില്‍ എത്തിക്കും. കബറടക്കം 12ന് സെയ്ദാര്‍ പള്ളി കബറിസ്താനില്‍ നടക്കും. പിതാവ്: മാരാത്തേയില്‍ നസീര്‍, മാതാവ്: ഷബീന നസീര്‍. ഭര്‍ത്താവ്: മുഹമ്മദ് റോഷന്‍. മകന്‍: ആദം ഈസ മുഹമ്മദ്.

Advertisment