New Update
/sathyam/media/media_files/HDkhVIpd4Wwl6NvSmwqD.jpg)
കൊച്ചി: ആലുവയില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ തീപടര്‍ന്നു. യാത്രക്കാരെ ഉടന്‍ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. അങ്കമാലിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ സ്വിഫ്റ്റ് ബസിലാണ് തീ പടര്‍ന്നത്. ബസിന്റെ ബോണറ്റില്‍നിന്ന് പുക ഉയര്‍ന്നതിന് പിന്നാലെ തീ പടരുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.