സാമ്പത്തിക ബാധ്യത; മരടില്‍ ദമ്പതികളെ  വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നെട്ടൂര്‍ നടുവിലവീട് സാബു ദേവസി (41), ഭാര്യ ഫിലോമിന റോസ് (39) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

New Update
535353

മരട്: ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരട് നഗരസഭ 31-ാം ഡിവിഷനില്‍ നെട്ടൂര്‍ നടുവിലവീട് സാബു ദേവസി (41), ഭാര്യ ഫിലോമിന റോസ് (39) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. ഇന്നു പുലര്‍ച്ചെ ഇവരുടെ മക്കളാണ് സംഭവം കാണുന്നത്. 

Advertisment

സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് നിഗമനം. സാബു തൂങ്ങിമരിച്ച നിലയിലും ഫിലോമിനയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.  ദമ്പതികള്‍ക്ക് മൂന്ന് കുട്ടികളുണ്ട്. 

 

Advertisment