Advertisment

ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ പ്രസിദ്ധമായ  അത്തച്ചമയ ഘോഷയാത്ര തുടങ്ങി

ഉച്ചയ്ക്ക് മൂന്നിന് തിരിച്ചെത്തുന്ന ഘോഷയാത്ര അത്തം നഗറിലെത്തുന്നതോടെ സിയോന്‍ ഓഡിറ്റോറിയത്തില്‍ പൂക്കളങ്ങളുടെ പ്രദര്‍ശനം തുടങ്ങും

New Update
53535353

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര തുടങ്ങി. സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ. ബാബു എം.എല്‍.എയാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. മന്ത്രി പി. രാജീവ് അത്ത പതാക ഉയര്‍ത്തി. ഹൈബി ഈഡന്‍ എം.പി.  ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. 

Advertisment

അത്തം നഗറില്‍ ഉയര്‍ത്താനുള്ള അത്ത പതാക ഹില്‍പാലസില്‍ നടന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധി സുഭദ്ര തമ്പുരാനില്‍ നിന്ന് നഗരസഭാധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി. കൊടിമരവും പതാകയും ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ അത്തം നഗറില്‍ എത്തിച്ചിരുന്നു.

ഉച്ചയ്ക്ക് മൂന്നിന് തിരിച്ചെത്തുന്ന ഘോഷയാത്ര അത്തം നഗറിലെത്തുന്നതോടെ സിയോന്‍ ഓഡിറ്റോറിയത്തില്‍ പൂക്കളങ്ങളുടെ പ്രദര്‍ശനം തുടങ്ങും. വൈകിട്ട് അത്തം നഗറില്‍ കലാസന്ധ്യ, ഗാനമേള എന്നിവയുണ്ടാകും. പരിപാടി നടക്കുന്നതിന്റെ ഭാഗമായി 

പ്രാദേശിക അവധി നല്‍കിയിട്ടുണ്ട്.

Advertisment