കൊല്ലം: ഇരവിപുരത്ത് കടയില്‍ സാധനം വാങ്ങാന്‍ പോയ സൈനികനെയും സഹോദരനെയും കടയുടമയും സംഘവും ആക്രമിച്ചു. ആയിരംതെങ്ങ് സ്വദേശികളായ അമീന്‍ ഷാ, അമീര്‍ ഷാ എന്നിവരെയാണ് മര്‍ദ്ദിച്ചത്. തലയില്‍ ഉള്‍പ്പെടെ പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ കടയുടമ ശിഹാബുദ്ദീന്‍, മുഹമ്മദ് റാഫി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കടയിലെ കടയില്‍ സാധനം വാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു ആക്രമണം.