ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update
/sathyam/media/media_files/tOR7xPY4FTlthoHZGH9w.jpg)
കൊല്ലം: പള്ളിമുക്കില്‍ ഗര്‍ഭിണിയായ കുതിരയെ ഒരു സംഘം യുവാക്കള്‍ തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലി. കുതിരയുടെ ദേഹമാസകലം മുറിവേറ്റ നിലയിലാണ്.
Advertisment
കാലുകളിലും കണ്ണിനു മുകളിലും പരിക്കുണ്ട്. ദേഹത്ത് അടിയേറ്റ നീരുണ്ട്. സംഭവത്തില്‍ കുതിരയുടെ ഉടമ ഷാനവാസ് പോലീസില്‍ പരാതി നല്‍കി. കുതിരയെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അയത്തില്‍ തെക്കേകാവ് ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് ഉടമ കുതിരയെ കെട്ടിയിട്ടത്. സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്ന് ഉപദ്രവിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷാനവാസ് പറഞ്ഞു.